February 5, 2026

ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • July 25, 2025
  • 0 min read
ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ :കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് പോലീസ് ഉദ്യോഗ സ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്‌തത്.കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്ന് ഇയാൾ പിടിയിലാവുകയും ചെയ്തു. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *