March 23, 2026

കെ.എസ്.ആർ.ടി.സി ബസ് കാറുമായി കൂട്ടിയിടിച്ചു: ഒരു മരണം

  • July 24, 2025
  • 1 min read
കെ.എസ്.ആർ.ടി.സി ബസ് കാറുമായി കൂട്ടിയിടിച്ചു: ഒരു മരണം

കൊല്ലം- തിരുമംഗലം ദേശീയപാതയിൽ എഴുകോൺ ചീരങ്കാവിൽ കെ.എസ്.ആർ.ടി.സി ബസ് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പെരിനാട് ചെമ്മക്കാട് ജയേഷ് ഭവനിൽ ജെ.രാമചന്ദ്രൻ പിള്ളയാണ് (78, ഇടവട്ടം രാമചന്ദ്രൻ പിള്ള) മരിച്ചത്. കാർ ഡ്രൈവർ മാമൂട് സ്വദേശി ഷാജഹാന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചീരങ്കാവ് ജംഗ്ഷന് സമീപത്തെ കനറാ ബാങ്കിന് മുന്നിലായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് പോവുകയായിരുന്നു രാമചന്ദ്രൻ പിള്ള സഞ്ചരിച്ച കാർ. കൊല്ലത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രൻ പിള്ളയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വത്സല. മക്കൾ: ജമനു, ജൈനു, ചിഞ്ചു, ജയേഷ്. മരുമക്കൾ: ദേവി, ടീന, രാജേഷ്, സുമി.

Leave a Reply

Your email address will not be published. Required fields are marked *