ഉപരാഷ്ട്രപതി ജഗദീപ് ധൻകര്‍ രാജിവെച്ചു
പരാഷ്ട്രപതി ജഗദീപ് ധൻകര്‍ രാജിവെച്ചു.ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ പരിഗണനയും സ്നേഹവും വിശ്വാസവും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.വിലമതിക്കാനാവാത്ത സഹകരണവും പിന്തുണയും പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ചു. ഈ മഹത്തായ ജനാധിപത്യരാഷ്ട്രത്തിന്റെ ഉപരാഷ്ട്രപതി പദവിയിൽ സ്വായത്തമാക്കിയ വിലമതിക്കാനാവാത്ത അനുഭവങ്ങൾക്കും ഉൾക്കാഴ്ചകൾക്കും അഗാധമായ നന്ദി, അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന കാലയളവിൽ രാജ്യത്തിൻറെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്കും അഭൂതപൂർവമായ വികസനത്തിനും സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ ശ്രീ ധൻകർ സംതൃപ്തി പ്രകടിപ്പിച്ചു.രാജ്യചരിത്രത്തിലെ പരിവർത്തന കാലഘട്ടത്തിൽ സേവനമനുഷ്ഠിക്കാനായത് യഥാർത്ഥ ബഹുമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഓഗസ്റ്റിലാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുത്തത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.All India Radio News#airnewstvm



