May 15, 2026

റോഡിലെ കുഴിയിൽ വീണു : ത്രിശൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

  • July 19, 2025
  • 0 min read
റോഡിലെ കുഴിയിൽ വീണു :  ത്രിശൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

തൃശൂർ: അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ലാലൂർ സ്വദേശിയായ ആബേൽ എന്ന 24കാരനാണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. റോഡിലെ കുഴിയിൽ വീണാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിന് പിന്നാലെ കോർപ്പറേഷനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി. ബിജെപിയും കോൺഗ്രസ്സും റോഡ് ഉപരോധിച്ചതിനെ തുടർന്ന് അയ്യന്തോൾ പുഴക്കലിൽ നിന്നും ബസ്സുകൾ വഴി തിരിച്ചുവിടുകയാണ്. സമീപ ദിവസങ്ങളിൽ കുഴിൽ വീണ് അപകടമുണ്ടായി മരിക്കുന്ന മൂന്നാമത്തെ ആളാണ് ആബേൽ.

Leave a Reply

Your email address will not be published. Required fields are marked *