തിരൂരങ്ങാടി ദേശീയപാതയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരൂരങ്ങാടി: ദേശീയപാതയിൽ വെളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിരുർ തലക്കടത്തൂർ സ്വദേശി ജയൻ (52) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളച്ചാൽ ചിന്നനെ (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ജയന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
