March 23, 2026

കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

  • July 17, 2025
  • 0 min read
കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം :ചവറ തേവലക്കര ബോയ്സ ഹൈസ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്. രാവിലെ സ്കൂളിലെത്തി ചെരുപ്പ് തട്ടി കളിക്കുന്നതിനിടയിൽ കുട്ടികളിൽ ആരോ എടുത്ത് ഷെഡിന് മുകളിലേക്ക് എറിഞ്ഞ ചെരുപ്പ് എടുക്കാൻ കയറുന്നതിനിടയിലാണ് ഈ ദുരന്തമുണ്ടായത്. സ്കൂളിന് മുന്നിലേക്കിറക്കിയ സൈക്കിൾ ഷെഡിന് മുകളിലൂടെ വൈദ്യുത ലൈൻ കടന്നുപോയത് വളരെ സുരക്ഷാ വീഴ്ചയാണുണ്ടായിട്ടുള്ളത്. ഷീറ്റിട്ട കെട്ടിടത്തിന് മുകളിൽ കയറാൻ ശ്രമിച്ചതിനെ അടുത്ത സുഹൃത്തുക്കൾ ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും അത് മറികടന്നാണ് മിഥുൻ മുകളിലേക്ക് കയറിയത്. ഷീറ്റിൽ നിന്നും വീഴാൻ ശ്രമിച്ച വിദ്യാർത്ഥി രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് വൈദ്യുത ലൈനിലേക്ക് കയറിപ്പിടിച്ചത്. ഷോക്കേറ്റയുടൻ മിഥുനെ പുറത്തെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *