May 15, 2026

നേര്യമംഗലത്ത് വാഹനാപകടം

  • July 16, 2025
  • 0 min read
നേര്യമംഗലത്ത്  വാഹനാപകടം

നേര്യമംഗലം : ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസൺ വാലിയിൽ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാഷണൽ ഹൈവേയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് വളരെ അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളത്. കോതമംഗലം നേര്യമംഗലം റൂട്ടിൽ ഏറ്റവും അപകടകരമായ സ്ഥിതി നിലവിലുള്ള ഒരു പ്രദേശമാണ് അപകടം നടന്ന സ്ഥലം. നിർമ്മാണ പ്രവർത്തിയുടെ അശാസ്ത്രീയത കാരണം റോഡിലേക്ക് വെള്ളം കയറി ഒഴുകുകയും അത് മൂലം, നിലവിലുള്ള ഓട കൂടാതെ റോഡിനും ഓടക്കും ഇടയിൽ കാനകൾ സ്വയം രൂപപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ വലിയ അപകടമാണ് ഇവിടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *