കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ഓപ്പണ്‍ ഡബിൾ ഡക്കർ സർവീസ് : മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ഓപ്പണ്‍ ഡബിൾ ഡക്കർ സർവീസ് ഇന്ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകൾ വലിയരീതിയിൽ യാത്രക്കാർ ഏറ്റെടുത്തതിനെ തുടർന്നാണ് കൊച്ചിയിൽ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിൾ ഡക്കറിന്റെ ഓപ്പൺ ഡെക്കിൽ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും.All India Radio News#airnewstvm




