February 6, 2026

തെരുവുനായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

  • July 13, 2025
  • 0 min read
തെരുവുനായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം :മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.വെള്ളില യു.കെ പടി സ്വദേശി കടുക്കുന്നൻ നൗഫൽ (40) ആണ് മരിച്ചത്.ഓട്ടോറിക്ഷയിലെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിലേക്ക് അപ്രതീക്ഷിതമായി തെരുവുനായ ചാടിയതിനെത്തുടർന്ന് നൗഫൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയടിച്ച് വീണാണ് നൗഫലിന് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. നൗഫലിന്റെ മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *