സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറോളം പേർ: വീണാജോർജ്
മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപാ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കേന്ദ്ര സംഘം സന്ദര്‍ശിച്ചു.
കേരളത്തിൽ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. അതേസമയം മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപാ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘം ഇന്നലെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെത്തി. ഐസൊലേഷൻ വാർഡിന്റെയും അനുബന്ധ സജ്ജീകരണങ്ങളുടെയും പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്ത



