February 5, 2026

ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് മകന് ദാരുണാന്ത്യം : അമ്മ ചികിത്സയിൽ

  • July 13, 2025
  • 0 min read
ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് മകന് ദാരുണാന്ത്യം : അമ്മ ചികിത്സയിൽ

. ഇടുക്കി :വാഗമൺ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് കുഞ്ഞ് മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എസ്. അയാൻസ്‌നാഥ്.എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ് അയാൻസ്‌നാഥ്. ആണ് മരിച്ചത്. മൂന്ന് മണിയോടെയാണ് അപകടം. നടന്നത്. ശബരിനാഥ് അവധിക്കെത്തിയപ്പോൾ കുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. വഴിക്കടവിൽ ഇവരുടെ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ടപ്പോൾ, സമീപത്ത് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും മേലാണ് മറ്റൊരു കാർ വന്ന് ഇടിച്ചത്. ആര്യ മോഹൻ (30) പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *