മൂവാറ്റുപുഴയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു: 25പേർക്ക് പരുക്ക്
പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരുക്ക്. ആരുടേയും നില ഗുരുതരമല്ല. ഇന്ന് രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ ആയങ്കരയിൽ ആണ് അപകടം സംഭവിച്ചത്. കാളിയാറിൽ നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്നു ബസ്സും എതിർദിശയിൽ വന്ന ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കോതമംഗലം എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. കഴിഞ്ഞദിവസം രണ്ടുപേർ മരിച്ച വാഹനാപകടം സംഭവിച്ച തന്നെയാണ് ഈ അപകടവും സംഭവിച്ചത്.




