കോഴിക്കോട്കിണർ പത്ത് മീറ്ററോളം താഴ്ന്നു
കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതു കിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്നു സമീപത്തെ 4 വീടുകൾക്ക് ഭീഷണിയായതിനാൽ ഫയർഫോഴ്സ് എത്തി. സമീപത്തുള്ള വീടുകളിൽ താമസിക്കുന്ന വർക്ക് അപകടാവസ്ഥ ഉള്ളതിനാൽ അവിടെ താമസിക്കുന്ന കുഞ്ഞുങ്ങളും , വൃദ്ധൻമാരും വിദ്യാർത്ഥികളുമടങ്ങിയ മുപ്പത് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സംഭവം ജിയോളജി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ നിർദ്ദേശിച്ചു. കൂടാതെ സംഭവ സ്ഥലം വേണ്ടസുരക്ഷാ മാനദണ്ഡങ്ങൾ എടുക്കുകയും ചെയ്തു.




