കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. നാളെ തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും
.
Union Home Minister Amit Shah will reach Kerala today. He will participate in various programs in Thiruvananthapuram tomorrow.
ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. നാളെ ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്ത് തെക്ക൯ ജില്ലകളിലെ ബൂത്ത് ലെവൽ നേതാക്കളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം, ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. കണ്ണൂ൪ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിലും കേന്ദ്ര മന്ത്രി ദർശനം നടത്തും.



