നിപ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു: പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ്.
നിപ വ്യാപനത്തിനെതിരെ സംസ്ഥാനത്ത് ക൪ശന ജാഗ്രത തുടരുന്നു. അതേസമയം, മലപ്പുറം കോട്ടക്കലിൽ നിപ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിനിയാണ് ഇന്ന് മരിച്ചത്. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. നിലവിൽ 485 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.




