May 15, 2026

മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി അന്തരിച്ചു.

  • July 9, 2025
  • 0 min read
മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട്  ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി അന്തരിച്ചു.

മിനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) അന്തരിച്ചു. പ്ലാശനാൽ സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി പി ടി ഇ കോഴ്സ് ചെയ്യുകയായിരുന്നു.അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. ടീം എമർജൻസി ക്യാപ്റ്റൻ അഷറഫ്കുട്ടിയാണ് പെൺകുട്ടിയെ ആഴത്തിൽ നിന്നും മുങ്ങിയെടുത്തത്. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *