March 18, 2026

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ് മരിച്ച മുഹമ്മദ് ഹാശിറിന്റെ മൃതുദേഹം ഖബറടക്കി

  • July 9, 2025
  • 0 min read
തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ് മരിച്ച മുഹമ്മദ് ഹാശിറിന്റെ  മൃതുദേഹം ഖബറടക്കി

തിരൂരങ്ങാടി | തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ് മരിച്ച മുഹമ്മദ് ഹാശി(23) റിന്റെ മൃതുദേഹം കബറടക്കി സുന്നി പ്രവർത്തകനും പൗരപ്രധാനിയുമായ തലപ്പാറ വലിയപറമ്പ് ചാന്ത് അഹ്‌മദ് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിറി(22)ന്റെ മയ്യിത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ വലിയപറമ്പ് ഖഹാരിയ്യ ജുമുഅ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.പോസ്റ്റ്മോർട്ടത്തിന് ശേഷം മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ നേതൃത്വം നൽകി.വലിയപറമ്പിലെ വീട്ടിൽ നടന്ന ജനാസ നിസ്‌കാരത്തിന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. മർകസ് തകാഫുൽ അംഗവും നിരവധി സുന്നി സ്ഥാപനങ്ങളുടെ സഹായിയുമാണ് പിതാവ്.ഞായറാഴ്‌ച വൈകിട്ട് 6.30ന് നോമ്പുതുറക്കുള്ള സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേ കിഴക്കെതോട് പാലത്തിലാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെവന്ന ഹാശിറിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയാ യിരുന്നു. ഹാശിർ തോട്ടിലേക്ക് തെറിച്ചുവീണു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *