May 15, 2026

തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

  • July 9, 2025
  • 0 min read
തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവല്ലയിലാണ് സംഭവംഓട്ടോറിക്ഷ ഡ്രൈവറായ കുരിശുകവല ശങ്കരത്തുംങ്കല്‍ താഴ്ചയില്‍ ശരത്ത് ( 36 ) നാണ് പരിക്കേറ്റത്. കുരിശു കവല ജംഗ്ഷനില്‍ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാവുംഭാഗം റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും ശരത് റോഡിലേക്ക് തെറിച്ചു വീണു.ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ ശരത്തിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസില്‍ ആശുപത്രിയിലേക്ക് അയച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *