കൊച്ചി റിഫൈനറിയിൽ വൻ പൊട്ടിത്തെറി: വാതക ചോർച്ചയെന്ന് സംശയം.
കൊച്ചി റിഫൈനറിയിൽ വൻ പൊട്ടിത്തെറി, തീപിടിത്തംവാതക ചോർച്ചയെന്ന് സംശയം.. നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു.കൊച്ചി അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് കുറച്ച് മുൻപ് തീ പിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽ നിന്ന് തീ പടർന്നെന്നാണ് സൂചന.പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. *3* പേർ കുഴഞ്ഞു വീണു ആശുപത്രിയിൽ. ഇതേതുടർന്ന് അയ്യങ്കുഴി ഭാഗത്തു നിന്ന് നിരവധി ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും രക്ഷപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ നൂറുകണക്കിന് നാട്ടുകാർ അമ്പലമുകൾ റിഫൈനറിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്.




