പാറമട അപകടത്തില്‍ മരിച്ച ഒഡീഷാ സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു
പത്തനംതിട്ട :കോന്നി പയ്യനാമണ്‍ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തില്‍ മരിച്ച ഒഡീഷാ സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. ആലപ്പുഴയിൽ നിന്നും 24 മീറ്റർ ലോങ്ങ് ബൂം ഹിറ്റാച്ചി, ഹരിപ്പാട് നിന്ന് ഇരുമ്പ് വടം, കോട്ടയത്ത് നിന്ന് ഇതിന് ആവശ്യമായ ഹുക്ക് എന്നിവ സജ്ജമാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുകളില്‍ നിന്നും പാറ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഹിറ്റാച്ചിയേയും ഡ്രൈവറേയും കണ്ടെത്തുക എന്നത് വളരെ ദുഷ്കരമായിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.




