മലപ്പുറത്ത് നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി
മലപ്പുറം കരുവാരക്കുണ്ടിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. ജില്ലയുടെ മലയോര ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ കഴിഞ്ഞ 53 ദിവസമായി വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘം ക്യാമ്പ് ചെയ്ത് തെരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ മെയ് മാസം 15 നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറലിയെ കടുവ കൊലപ്പെടുത്തിയത്. പതിമൂന്ന് വയസ്സോളം പ്രായം കണക്കാക്കുന്ന പെൺ കടുവയെ വീണ്ടും വനത്തിൽ തുറന്ന് വിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. തൽക്കാലം നിലമ്പൂർ സൗത്ത് ആർ ആർ ടി പ്രവർത്തിക്കുന്ന അമരമ്പലത്തേക്ക് കടുവയെ മാറ്റുവാനും, തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കാനുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
