May 15, 2026

കോതമംഗലത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു :ഒരാൾക്ക് ദാരുണാന്ത്യം

  • July 5, 2025
  • 1 min read
കോതമംഗലത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു :ഒരാൾക്ക് ദാരുണാന്ത്യം

കോതമംഗലം :പൈങ്ങോട്ടൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: രണ്ട് പേരുടെ നില ഗുരുതരം കക്കടാശ്ശേരി-കാളിയാർ റോഡിൽ പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ സ്വദേശി ബിജുവിന് ഗുരുതരമായി പരുക്കേറ്റു. കോതമംഗലം സ്വദേശിനിയാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത് .മുവാറ്റുപുഴ ഭാഗത്തു നിന്ന് വന്ന ശ്രീക്കുട്ടി ബസും എതിർദിശയിയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 2 പേരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *