കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ, സർക്കാരിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദിത്തപരമായ സമീപനം: പ്രതിപക്ഷ നേതാവ്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ, സർക്കാരിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദിത്തപരമായ സമീപനമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം ഉണ്ടായ കോട്ടയം മെഡിക്കൽ കോളേജ് കെ പി സി സി അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം എൽ മാർ സന്ദർശിച്ചു. മെഡിക്കൽ കോളേജിലുണ്ടായ അപകട൦ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഉൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.




