May 15, 2026

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

  • July 4, 2025
  • 0 min read
ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

പണം നൽകുന്നത് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻകോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നൽകും.ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ബാക്കി തുക പിന്നീട് നൽകുമെന്നും അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *