May 15, 2026

“അമ്മയ്ക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു” :പൊട്ടിക്കരഞ്ഞുകൊണ്ട് ബിന്ദുവിന്റെ മകൻ

  • July 3, 2025
  • 1 min read
“അമ്മയ്ക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു” :പൊട്ടിക്കരഞ്ഞുകൊണ്ട്  ബിന്ദുവിന്റെ മകൻ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവം കേരളക്കരയെ മൊത്തം കണ്ണീരിലാഴ്ത്തുകയാണ് . രാവിലെ കുളിക്കുന്നതിന് വേണ്ടി കോട്ടയം മെഡിക്കൽ കോളേജിന്റെ 14 ആം വാർഡിന്റെ മൂന്നാം നിലയിൽ ബിന്ദു എത്തിയതിന് പിന്നാലെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു . ചികിത്സയിൽ കഴിയുന്ന മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ബിന്ദു . അപകടം നടന്നതറിഞ്ഞ് ‘അമ്മ അതിലുണ്ടാവല്ലേ എന്ന പ്രാത്ഥനയായിരുന്നു എനിക്ക് എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ മകൻ നവനീത് പറയുന്നു “ഞാൻ ആരെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു , അമ്മയ്ക്ക് ഒന്നും വരുത്തല്ലേ , ആരെയും എന്റെ ‘അമ്മ ദ്രോഹിച്ചിട്ടില്ല , അമ്മയ്ക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു” എന്ന് ആ മകൻ പൊട്ടിക്കരഞ്ഞപ്പോൾ ഉള്ളുലഞ്ഞത് നമ്മൾ മലയാളികളുടേതാണ് ആളൊഴിഞ്ഞ കെട്ടിടമാണ് എന്നാണ് മന്ത്രിമാർ ആദ്യം പ്രതികരിച്ചത് . ആളൊഴിഞ്ഞ കെട്ടിടമാണ് എന്ന മന്ത്രിമാരുടെ വാദമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്. കെട്ടിടം തകർന്നു വീണ് രണ്ടര മണിക്കൂറിനു ശേഷമാണു ബിന്ദുവിനെ പുറത്തെടുത്തത് . ബിന്ദുവിനെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതിയെത്തുടർന്നാണ് അന്വഷണം ആരംഭിച്ചത് . ബിന്ദു കുളിക്കാൻ പോയ സമയത്തായിരുന്നു അപകടം സംഭവിച്ചത് . മകളുടെ ചികിത്സയ്ക്ക് വേണ്ടിയാ എത്തിയ ബിന്ദുവിനെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മകൾ നവമി പറഞ്ഞതോടെയാണ് ബിന്ദുവിന് വേണ്ടി തിരച്ചിൽ ആരംഭിച്ചത് . മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ ബിന്ദുവിനെ കണ്ടെത്തിയെങ്കിലും ബോധമില്ലായിരുന്നു , അത്യാഹിത വിഭാഗത്തിലേക്ക് ഉടൻ മാറ്റിയെങ്കിലും ബിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *