May 15, 2026

പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ അത് ആരോഗ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ക്രഡിറ്റ്,കഴിവ്കെട്ട ആരോഗ്യമന്ത്രി: വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

  • July 3, 2025
  • 1 min read
പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ അത് ആരോഗ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ക്രഡിറ്റ്,കഴിവ്കെട്ട ആരോഗ്യമന്ത്രി: വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അവസ്ഥ പൊളിഞ്ഞു പാളീസായിരിക്കുകയാണ്. പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ അത് ആരോഗ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ക്രഡിറ്റ്, വീഴ്ച്ചകൾ എല്ലാം ‘സിസ്റ്റത്തിൻ്റെ’ മാത്രം കുഴപ്പം എന്ന് പറയുന്ന ഒരു കഴിവ്കെട്ട ആരോഗ്യമന്ത്രി. ആരോഗ്യമേഖലയിലെ സിസ്റ്റത്തിൽ ആരോഗ്യ മന്ത്രിയില്ലേ!- എന്ന് രാഹുൽ ചോദിക്കുന്നു.ഇവരുടെ കഴിവുകേടും നിഷ്ക്രിയത്വവും കാരണം ഇന്ന് കൊല്ലപ്പെട്ട ആ സാധു സ്ത്രീ ഉൾപ്പെടെ എത്ര പേരാണ് ഈ നാല് വർഷം കൊണ്ട് കൊല്ലപ്പെട്ടിരിക്കുന്നത്. ആ മരണങ്ങൾക്കത്രയും ഉത്തരവാദിയായ വീണ ജോർജ്ജ് മന്ത്രി സ്ഥാനം രാജി വെക്കണം എന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.വീണ ജോർജ്ജിനെതിരായി സംസ്ഥാന വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ്സ് നടത്തുന്നു. നാളെ കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് മാർച്ച്.- രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *