തന്റെ ഭാര്യ മരിച്ചുകിടക്കുകയാണ്: താൻ ആരോടാണ് പരാതി പറയേണ്ടത് : വിതുമ്പി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍
തന്റെ ഭാര്യ മരി.ച്ചുകിടക്കുകയാണെന്നും ആരോടാണ് പരാതി പറയേണ്ടതെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മ.രിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍.
ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. ഇനിയുള്ള കാര്യങ്ങളെങ്കിലും നേരാംവണ്ണമാകണമെന്നും വിശ്രുതന്‍ പറഞ്ഞു.
എന്റെ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് അവള് തന്നെയാ. ഞാനൊന്നുമല്ല – വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
അപകടം നടക്കുന്ന സമയത്ത് താന്‍ ബ്ലഡ് ബാങ്കിലായിരുന്നു. കൊച്ചെന്നെ നിലവിളിച്ചു വിളിക്കുകയായിരുന്നു. അങ്ങനെയാണ് ഓടി വരുന്നത്.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറ്റിയ ഒരു ഏരിയ അല്ല. അതിനകത്ത് ജെസിബിയടക്കം കൊണ്ടുവരുന്നതിന് പരിമിതിയുണ്ട്. അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തിരക്ക് പിടിച്ച സമയവുമായിരുന്നു. ഒരല്‍പ്പം താമസിച്ചു പോയി – അദ്ദേഹം പറഞ്ഞു.
മകളുടെ നട്ടെല്ലിന്റെ ചികിത്സയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് ബിന്ദുവും ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയത്.




