February 5, 2026

ഇടുക്കിയിൽ ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു

  • July 3, 2025
  • 0 min read
ഇടുക്കിയിൽ ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു

*രാജാക്കാട് ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു…. രാജകുമാരി മുരിക്കുംതൊട്ടി മണിയാട്ട് ജോയി ഭാര്യ എൽസി എന്നിവരാണ് ഒന്നിച്ചു യാത്രയായത്.. വാർദ്ധക്യ സഹചമായി കിടപ്പിലായിരുന്നു ഇരുവരും… കഴിഞ്ഞ ദിവസമാണ് എൽസി മരിച്ചത്.. പുറത്ത് ജോലി ചെയ്യുന്ന മകന് വേണ്ടി ഇന്നാണ് സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്.. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് എൽസിയുടെ സംസ്കാര ദിവസം ഭർത്താവ് ജോയിയുടെ മരണം… ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മുരിക്കുംതൊട്ടി സെന്റ്. മരിയഗൊരേത്തി പള്ളി സെമിത്തെരിയിൽ നടക്കും…പരേതനായ ഫാ.ജോസ് മണിയാട്ട്, ഷിബി, സനീഷ്, ജ്യോതിഷ് എന്നിവരാണ് മക്കൾ….

Leave a Reply

Your email address will not be published. Required fields are marked *