May 15, 2026

രക്ഷാപ്രവര്‍ത്തനം വൈകി; തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍

  • July 3, 2025
  • 0 min read
രക്ഷാപ്രവര്‍ത്തനം വൈകി; തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീക്ക് ദാരു.ണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരി.ച്ചത്. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപ.കടം. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു അതിനുള്ളില്‍ കുടുങ്ങിക്കിടന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം രാവിലെ 11 മണിയോടെയാണ് ഇടിഞ്ഞു വീണത്. സ്ത്രീ കുടുങ്ങിയത് അറിയാന്‍ വൈകിയത് കൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചില്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *