അങ്കമാലിയിൽ പിതാവും കുഞ്ഞും കാൽ തെറ്റി പുഴയിൽ വീണു: രക്ഷിച്ച് യുവാവ്
കാല് തെറ്റി പുഴയിൽ വീണ കുഞ്ഞിനെയും പിതാവിനെയും രക്ഷിച്ച് യുവാവ്
.
അങ്കമാലി മങ്ങാട്ട്കര സ്വദേശിയായ ചെമ്പകശ്ശേരി വീട്ടിൽ വാസുദേവന്റെ ഇളയ മകൻ അനന്തുവാണ്ഇന്നലെ വൈകിട്ട് അങ്കമാലി മങ്ങാട്ടുകര മാഞ്ഞാലി പുഴയിൽ വെള്ളത്തിൽ വീണ പിതാവിനും കുഞ്ഞിനും രക്ഷകനായത്.പുഴയ്ക്ക് സമീപം വിശ്രമിക്കുകയായിരുന്ന അനന്തു കുഞ്ഞിന്റെയും പിതാവിന്റെയും നിലവിളി കേട്ട് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. മഴ ശക്തമായ തുടർന്ന് പുഴയിലെ ജലനിരപ്പ് കൂടുതലാണ് നല്ല അടിയൊഴുക്കും ഉണ്ട്. എങ്കിലും ജീവൻ പണയപ്പെടുത്തി വളരെ സാഹസികമായാണ് അനന്തു ഇവരെ രക്ഷപ്പെടുത്തിയത്.




