ചാരുംമൂട്ടിൽ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണി മൂലം ഗൃഹനാഥന്‍ ജീവനൊടുക്കി
മൈക്രോ ഫിനാൻസ് പണപ്പിരിവ് വീടുകളിൽ കയറി നടത്തുന്നത് തടയണമെന്ന് അഭിപ്രായം* ചാരുംമൂട് :മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണി മൂലം ഗൃഹനാഥന്‍ ജീവനൊടുക്കി. ഇരാറ്റുപേട്ടയിൽ ബ്ലേഡ് ഭീഷണി മൂലം യുവ ദമ്പതികൾ ആത്മഹത്യ ചെയ്തതിൻ്റെ നടുക്കം മാറും മുൻപാണ് വീണ്ടും ബ്ലേഡ് ഭീഷണിയെത്തുടർന്ന് ഒരാൾ കൂടി ആത്മഹത്യ ചെയ്തത്.ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജീവനക്കാര്‍ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.പ്രദേശത്തെ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ശശി ഒന്നേകാല്‍ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എല്ലാ ആഴ്ചയും ശശി കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതില്‍ അസ്വസ്ഥനായ ശശി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൈക്രോ ഫിനാൻസ് പണപ്പിരിവ് സ്വകാര്യ ബാങ്കുകളും സ്ഥാപനങ്ങളും വീടുകളിലെത്തി പിരിക്കരുതെന്നും സ്ഥാപനത്തിൽ എത്തി ഇടപാടുകാർ അടയ്ക്കുന്ന രീതിയിൽ പണം സ്വീകരിക്കാൻ സംവിധാനം വേണമെന്നും നിർദ്ദേശം ഉണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല
റിപ്പോർട്ട് അനീഷ് ചുനക്കര

