March 24, 2026

പാചകവാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു: 58 രൂപ 50 പൈസയാണ് കുറഞ്ഞത്

  • July 1, 2025
  • 0 min read
പാചകവാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു:   58 രൂപ 50 പൈസയാണ് കുറഞ്ഞത്

വാണിജ്യആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. 19 കിലോഗ്രാമിന്‍റെ വാണിജ്യ എല്‍പിജി സിലിണ്ടറിന് ‍‍ഡല്‍ഹിയില്‍ 58 രൂപ 50 പൈസയുടെ കുറവാണ് ഉണ്ടായത്. വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,665 രൂപയാണ് നിലവിലെ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. കൊല്‍ക്കത്തയില്‍ 57 രൂപയുടെയും മുംബൈയില്‍ 58 രൂപയുടയും ചെന്നൈയില്‍ 57 രൂപ 50 പൈസയുടെയും കുറവ് ഉണ്ടായിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *