March 24, 2026

ഘാന, ബ്രസിൽ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം മറ്റെന്നാൾ ആരംഭിക്കും

  • June 30, 2025
  • 0 min read
ഘാന, ബ്രസിൽ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം മറ്റെന്നാൾ ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഘാന, ട്രിനിഡാഡ് ആന്റ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനം മറ്റെന്നാൾ ആരംഭിക്കും. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളിൽ സന്ദർശനത്തിന്റെ ആദ്യ പാദത്തിൽ പ്രധാനമന്ത്രി ഘാനയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി ദമ്മു രവി ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഘാന പ്രസി‍ഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *