ചെങ്ങന്നൂർ മഠത്തുംപടിക്ക് സമീപം റയിൽവെ ലൈനിൽ മരം വീണു. ട്രയിനുകൾ വൈകുന്നു
ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകിട്ട് 6. 40നാണ് സംഭവം. നാഗർകോവിൽ കോട്ടയം ട്രെയിൻ നിർത്തിയിട്ടു. മറ്റു ട്രെയിനുകളും ഇതോടെ വൈകി ഷൊർണൂർ തിരുവനന്തപുരം വേണാട് എക്സ‌്പ്രസും ഒന്നര മണിക്കൂർ വൈകി ഓടുന്നു
റിപ്പോർട്ട് അനീഷ് ചുനക്കര

