ബാറിൽ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു
കൊച്ചി ∙ കതൃക്കടവിലെ ബാറിൽ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമം ഉണ്ടായതിനെ തുടർന്നാണ് കുത്തിയതെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെയും കേസെടുക്കും. യുവാവിന്റെ ചെവിയുടെ പുറകിൽ നാല് തുന്നലുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ശനി, ഞായർ ദിവസങ്ങളിലെ ഡിജെ പാർട്ടിക്ക് 3,000 രൂപ വരെയാണ് ഹോട്ടലിൽ ഫീസ് ഈടാക്കിയിരുന്നത്ബാറിൽഒരു വർഷം മുൻപു വെടിവയ്പു നടന്ന കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം നടന്നത്. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. യുവാവുമായി തർക്കിച്ച യുവതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.




