March 14, 2026

ചെങ്ങന്നൂരിൽ ട്രെയിനിൽ നിന്നും മൊബൈൽ മോഷണം നടത്തിയ പ്രതി പിടിയിൽ

  • June 28, 2025
  • 0 min read
ചെങ്ങന്നൂരിൽ ട്രെയിനിൽ നിന്നും മൊബൈൽ മോഷണം നടത്തിയ പ്രതി പിടിയിൽ

അസം സ്വദേശിയായ 20 വയസുകാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായി*ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ 20 വയസുകാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായി.അസം സ്വദേശിയായ അമിനുൾ ഇസ്ലാമിനെയാണ് ചെങ്ങന്നൂർ ആർപിഎഫിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇന്ന് ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്.ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശു എക്സ്പ്രസ്സിലേക്ക് ഇയാൾ ഓടി കയറുകയായിരുന്നു.ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് എസ്.ഐ ജോസ് കെ ഐ,ആർപിഎഫ് എഎസ്.ഐ ഗിരികുമാർ,ആർപിഎഫ് എച്സി ദിലീപ് കുമാർ,ആർപിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് കോട്ടയത്ത് എത്തിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി.ജോസഫ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ട്രെയിനുകൾ കേന്ദ്രീകരിച്ച് മുമ്പും സമാനമായ രീതിയിൽ ഇയാൾ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *