March 14, 2026

ഹരിപ്പാട് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിൽ

  • June 28, 2025
  • 0 min read
ഹരിപ്പാട് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിൽ

ആലപ്പുഴ: ഗൂഗിൾപേ വഴി 1000 രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെയാണ് വിജിലൻസ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 1.50ന് വില്ലേജ് ഓഫീസിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ അഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വസ്തുവിന്റെ പഴയ സർവേ നമ്പർ നൽകിയതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *