March 23, 2026

കൊല്ലത്ത് വൻ ലഹരി വേട്ട:മൂന്നു യുവാക്കൾ അറസ്റ്റിൽ

  • June 27, 2025
  • 1 min read
കൊല്ലത്ത് വൻ ലഹരി വേട്ട:മൂന്നു യുവാക്കൾ അറസ്റ്റിൽ


കുണ്ടറ, കേരളപുരം, കരിക്കോട് ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി കൊണ്ടുവന്ന MDMA യും കഞ്ചാവും ആയി കൊല്ലം സ്വദേശികളായ മൂന്നു യുവാക്കൾ എക്സ്സൈസ് പിടിയിൽ

കൊല്ലം എക്സ് സൈസ് റേഞ്ച് പരിധിയിൽ കേരളപുരത്തു വൻ ലഹരി വേട്ട. ഇന്നോവ കാറിലും നിസ്സാൻ സണ്ണി കാറിലും കടത്തുകയായിരുന്ന 48 ഗ്രാം MDMA യും 14 ഗ്രാം കഞ്ചാവും കൊല്ലം റേഞ്ചു ഇൻസ്‌പെക്ട്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ പിടികൂടി.

വടക്കേവിള തട്ടാമല സ്വദേശി മുഹമ്മദ് അനീസ് (25), ഹൈദ്രാലി നഗറിൽ ഷാനു (31) എന്നറിയപ്പെടുന്ന ഷാനുർ, ഇരവിപുരം വാളത്തുങ്കൽ സ്വദേശി സെയ്ദലി (26) എന്നിവരാണ് പിടിയിലായത്. രണ്ടാംപ്രതി മനോഫർ സ്ഥലത്തുനിന്ന് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.

ജൂൺ 27 നു കൊല്ലം റെയിഞ്ച് ഇൻസ്പെക്ട്ടർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ നിന്നും എംഡി എം എ വൻതോതിൽ വാങ്ങി കുണ്ടറ കേരളപുരം കരിക്കോട് ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി കൊണ്ടുവന്നപ്പോഴാണ് റേഞ്ച് പാർട്ടിയുടെ വലയിൽ വീണത്. തത്സമയം മയക്കു മരുന്ന് വാങ്ങാനും വിൽക്കാനും വന്നവരെ ആണ് പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡി എം എ കടത്തിക്കൊണ്ടു വന്ന് കേരളപുരത്ത് വെച്ച് വിൽക്കുന്നത്തിനും വാങ്ങുന്നതിനും ഇടയിൽ ആണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. പ്രതികളുടെ രണ്ട് കാറുകളും എക്സൈസിന്റെ കസ്റ്റഡിയിൽ ആയിട്ടുണ്ട്. വിപണിയിൽ 2 ലക്ഷം രൂപ വിലമതിക്കുന്ന എംഡി എം എ ആണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിനോട് അനുബന്ധിച്ച് പല ആൾക്കാരും നിരീക്ഷണത്തിലാണ്. കൂടാതെ ഓടിപ്പോയ മനോഫറിനെ അറസ്റ്റ് ചെയ്യാൻ ഉണ്ട്. അയാൾക്കെതിരെ അന്വേഷണം നടന്നു വരികയാണ്.

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ജില്ലയിൽ എക്സൈസ് ഷാഡോ ടീം അതീവ ജാഗ്രതയിലാണ്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി ശങ്കറിനെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷഹാലുദ്ദീൻ, വിനോദ് ആർ ജി, പ്രിവെന്റീവ് ഓഫീസർ ഹരികൃഷ്ണൻ, അനീഷ് കുമാർ,,ജ്യോതി TR, ഷെഫീഖ്, നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ,, സാലിം, ആസിഫ്, ജിത്തു, ഗോകുൽ, ഉണ്ണികൃഷ്ണൻ വനിതാ സിവിൽ എക്സൈസ് ഓഫീസറായ പ്രിയങ്ക എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *