കോതമംഗലത്ത്റോഡിലൂടെ നടന്ന് പോയ വയോധികനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു
കോതമംഗലം ചേലാട് പള്ളിത്താഴത്തുണ്ടായ അപകടം. റോഡിലൂടെ നടന്ന് പോയ വയോതികനെ ദിശ തെറ്റിയ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു.ചേലാട് പള്ളിത്താഴത്ത് മണ്‍പാത്രങ്ങള്‍ വില്‍ക്കുന്ന തങ്കളം തൃക്കാരിയൂർ കരയിൽ ചെങ്ങര പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ചുവിൻ്റെ മകൻ തങ്കപ്പൻ (63) എന്നയാളാണ് അപകടത്തില്‍ തൽക്ഷണം മരിച്ചത്.കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു.കെ.എസ്.ഇ.ബി.യുടേതാണ് കാര്‍. മരിച്ച തങ്കപ്പൻ്റെ മൃതദേഹം കോതമംഗലത്തെ ആശുപത്രിയിൽ ഇന്ന് (27-6-2025 )വെള്ളി ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു




