March 23, 2026

കൊല്ലത്ത് രാസ ലഹരിയും, കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

  • June 27, 2025
  • 0 min read
കൊല്ലത്ത്  രാസ ലഹരിയും, കഞ്ചാവുമായി മൂന്ന് യുവാക്കൾ  പിടിയിൽ

കൊല്ലത്ത് 54 ഗ്രാം രാസ ലഹരിയും, കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ.കൊല്ലം കേരളപുരം ജംഗ്ഷന് സമീപം എഴുത്താണി കടയുടെ മുന്നിൽ വെച്ചാണ് മൂവരെയും പിടികൂടിയത്. കൊല്ലം വളത്തുങ്കൽ സ്വദേശികളായ ഷാനു (31), സെയ്ദലി (26), പഴയാറ്റിൻകുഴി സ്വദേശി അനീഷ് (25) എന്നിവരാണ് രാസ ലഹരിയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. കൊല്ലം എക്സ്ചേഞ്ച് റേഞ്ച് ഓഫീസേഴ്സ് ആണ് പിടികൂടിയത്. 54 ഗ്രാം എം.ഡി.എ യും കഞ്ചാവും ആണ് പിടിച്ചെടുത്തത്. കേരളപുരത്തു നിർത്തിയിട്ടിരിക്കുകയായിരുന്ന രണ്ട് കാറുകളിൽ നന്നാണ് ഇവരെ പിടികൂടിയത്. മൊത്തം അഞ്ചു പേരുണ്ടായിരുന്നു. രണ്ടുപേർ ഓടി രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *