മൂവാറ്റുപുഴയിൽ കനാലില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം
മൂവാറ്റുപുഴ മാറാടിയില്‍ 20അടിയോളം താഴ്ചയുള്ള കനാലില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം.പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ സണ്‍ഡെ സ്‌കൂള്‍ പടിക്കുസമീപം നാലാം മൈലിലെ കനാലില്‍ വീണ് മണ്ണത്തൂര്‍കവലയില്‍ ഓട്ടോഡ്രൈവറായ ചന്തപറമ്പില്‍ അയ്യപ്പന്‍(64)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ അയ്യപ്പനെ കാണാതയതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ നാലാം മൈലില്‍ കനാലിന് സമീപത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തി. കനാലിന് സമീപം നടത്തിയ പരിശോധനയിലാണ് അയ്യപ്പനെ കനാലില്‍ വീണനിലയില്‍ കണ്ടെത്തിയത്.




