ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സർവീസ് ഉടമയെമരിച്ചനിലയിൽ
ചങ്ങനാശേരി മാർക്കറ്റിൽ ബോട്ട് ജെട്ടിക്ക് സമീപംനിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സർവീസ് ഉടമയെമരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി മാർക്കറ്റിൽ ബോട്ട് ജെട്ടിക്ക് സമീപംനിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സർവീസ് ഉടമയെമരിച്ചനിലയിൽ കണ്ടെത്തി. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാൽവീട്ടിൽ ക്രിസ്റ്റിൻ ആൻ്റണിയാണ് (37) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7നാണ് സംഭവം. കാറ്ററിങ് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനെത്തിയതാണ് ക്രിസ്‌റ്റിൻ. കുറേ സമയം കാർനിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോൾ,കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.കാറിന്റെ ഗ്ലാസ് തകർത്ത് ഡോർ തുറന്നാണ് ക്രിസ്‌റ്റിനെപുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഓൾ കേരള കേറ്ററിങ് അസോസിയേഷൻ താലൂക്ക് ട്രഷററാണ്ക്രിസ്റ്റിൻ. ഭാര്യ: രശ്‌മി. മക്കൾ: ക്രിസ്ബൻ, ഡെൽസൺ (രണ്ടുമാസം).




