കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
. ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. നദികളില്‍ ജലനിരപ്പുയരുന്നു.സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്. മലയോര മേഖലകളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അപകട സാധ്യത കണക്കിലെടുത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇടുക്കി ജില്ലയിലെ പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര അണക്കെട്ടുകളും കണ്ണൂരിലെ പഴശ്ശി ഡാം, പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാം, തൃശൂര്‍ പെരിങ്ങല്‍കുത്ത് തുടങ്ങിയവ തുറന്നിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
.
