ശകതമായ മഴ; മൂവാറ്റുപുഴയില്‍ വീടുകളില്‍ വെള്ളം കയറി.
മൂവാറ്റുപുഴ നഗരസഭ ആറാം വാര്‍ഡിലെ ഇലാഹിയ കോളനി നഗറില്‍ എട്ട് വീടുകളില്‍ വെള്ളം കയറി. താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചു. വാഴപ്പിള്ളി ജെ.ബി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രിമുതല്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മൂവാറ്റുപുഴ, കോതമംഗലം ആറില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. ശക്തമായ മഴയാണ് പ്രദേശത്ത് ഇപ്പോഴും തുടരുന്നത്………




