സംസ്ഥാനത്ത് ജൂലൈ 8ന് സ്വകാര്യ ബസ്സ് സമരം
തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 8 ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ പണിമുടക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകളുടെ സംയുക്തസമരസമിതി വ്യക്തമാക്കി.



