ചങ്ങാരംകുളത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു
ചങ്ങരംകുളം: ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു. പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ കാറാണ് അപകടത്തിന് കാരണമായത്. എറവക്കാട് സ്വദേശിയായ വരിക്കോളിൽ അഷ്റഫ് എന്നവരുടെ ഓട്ടോയാണ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചത് മൂലം റോഡിൽ മറിഞ്ഞത്. നിസാര പരിക്ക് പറ്റിയ അഷ്റഫ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആർക്കും കാര്യമായ പരിക്കില്ല.



