കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ 20കാരന് ദാരണന്ത്യം .പുതുശ്ശേരി മുക്ക് ഇടവൂർക്കോണം അനിത മന്ദിരത്തിൽ പാപ്പച്ചന്റെ മകൻ ഗൗതം പാപ്പച്ചൻ(20) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി കല്ലമ്പലം വർക്കല റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിൽ അപകടത്തിൽപ്പെട്ടിരുന്നു.സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



