മഴ ശക്തം:സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 23, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് കോട്ടയം കളക്ടറും, പത്തനംതിട്ട കളക്ടറും ഇന്ന് അവധി നൽകിയത്. കഴിഞ്ഞദിവസങ്ങളിലും ഈ ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് അവധിയായിരുന്നു.സസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും വിവിധ ജില്ലകളിൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരിക്കുന്നത്. കളക്ടർമാരുടെ അവധി അറിയിപ്പ് വായിക്കാം.



