വോട്ടെണ്ണൽ ആരംഭിച്ചു: തെരഞ്ഞെടുപ്പ് ഫലം ഉടൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മാറിമറിയുന്ന ലീഡ് നിലയും വിശകലനങ്ങളും പ്രേക്ഷകരിലെത്തിക്കാൻ ടീം ട്വന്റിഫോറും സജ്ജം. ഇടവേളകളില്ലാതെ തത്സമയ വിവരങ്ങൾ മാജിക് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തും.നിലന്പൂരിൽ പോസ്റ്റൽ വോട്ടുകൾക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വേട്ടുകൾ. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകൾ എണ്ണുന്നതോടെ ചിത്രം തെളിയും.




