തിരുവല്ലയിൽ കാർ വർക്ക്ഷോപ്പിന് തീപിടിച്ചു.
തിരുവല്ല പെരുന്തുരുത്തിയിൽ കാർ വർക്ക്ഷോപ്പിനെ തീപിടിച്ചു:-ഇന്ന് പുലർച്ചെ രണ്ടരയ്ക്ക് ആണ് തീപിടുത്തം ഉണ്ടായത്.ഒരു ജീപ്പും, ഒരു കാറും പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും, ചങ്ങനാശ്ശേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.




